നാളെ സുരക്ഷ-സുരക്ഷ-സുരക്ഷ–പൊക്കുണ്ട് മുതല്‍ മന്ന വരെ ആംബുലന്‍സുകള്‍ മാത്രം-(9-12)

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തളിപ്പറമ്പ് നഗരത്തില്‍ സുശക്തമായ പോലീസ് സുരക്ഷ ഒരുക്കി.

രാവിലെ ഒന്‍പത് മുതല്‍ മന്ന ജംഗ്ഷന്‍ മുതല്‍ കുറുമാത്തൂര്‍ പൊക്കുണ്ട് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 12 വരെയാണ് നിയന്ത്രണങ്ങള്‍. ഈ സമയത്ത് ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ കൂനം-പൂമംഗലം-കാഞ്ഞിരങ്ങാട്-മന്ന വഴി പോകണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.

കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍ നായരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല.

യു.ഡി.എഫും ബി.ജെ.പിയും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നാണ് സൂചന.