ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി തളിപ്പറമ്പ് നഗരസഭ ചരിത്രത്തില്‍ ഇടം നേടി.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ ആളുകളും കോവിഡ് വാക്‌സിന്‍ എടുത്ത് ചരിത്രമായി.

കോവിഡ് ബാധിച്ച് 90 ദിവസം തികയാത്തവര്‍, സ്ഥലത്തില്ലാത്തവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളും വാക്‌സിന്‍ എടുത്ത് കഴിഞ്ഞു.
വാക്‌സിന്‍ വിതരണം ആരംഭിച്ചത് മുതല്‍ താലൂക്ക് ഹോസ്പിറ്റല്‍, ഏഴോം പി എച്ച് സി, കൂവോട് അര്‍ബന്‍ പി.എച്ച്.സി എന്നിവിടങ്ങളില്‍ കൂടാതെ നഗരസഭയുടെ നേതൃത്വത്തില്‍
വിവിധ സ്ഥലങ്ങളില്‍ നടത്തിയ മെഗാ ക്യാമ്പുകളിലൂടെയും കൗണ്‍സിലര്‍മാരുടെയും ,ആരോഗ്യപ്രവര്‍ത്തകരുടെയും, വ്യാപാരികള്‍, തൊഴിലാളികള്‍, ബാര്‍ബര്‍ തൊഴിലാളികള്‍,
ഓട്ടോ ഡ്രൈവര്‍മാര്‍, എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പിന്തുണയോടെയും ഒരു പരാതിക്കും ഇടനല്‍കാതെയാണ് ഫസ്റ്റ് ഡോസ് വാക്‌സിന്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചത്.
295 കിടപ്പ് രോഗികള്‍ക്ക് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വീടുകളില്‍ ചെന്ന് വാക്‌സിന്‍ നല്‍കിയിരുന്നു.
ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ അതിഥി തൊഴിലാളികള്‍ക്കും പ്രത്യേക ക്യാമ്പുകള്‍ നടത്തി വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞു.
60 വയസ് കഴിഞ്ഞ വര്‍ക്ക് 66 ശതമാനവും 18 വയസ്സ് മുതല്‍ 60 വയസ്സ് വരെ ഉള്ളവര്‍ക്ക് 30 ശതമാനവും സെക്കന്റ് ഡോസ് വാക്‌സിനും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയോട് കുടിയാണ് ഈ നേട്ടം കൈവരിച്ചത്.
നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകള്‍ക്കും തളിപ്പറമ്പ് നഗരസഭയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതോടപ്പം തുടര്‍ന്നും
മുഴുവന്‍ ആളുകള്‍ക്കും സെക്കന്റ് ഡോസ് വാക്‌സിന്‍ നല്‍കാനും എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാവണമെന്ന് ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി അഭ്യര്‍ഥിച്ചു.
