മൈത്രി ഇനി മയ്യിലിന് സ്വന്തം-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു-

മയ്യില്‍: മൈത്രി ടയേഴ്‌സിന്റെ ആധുനിക വീല്‍ അലൈന്‍മെന്റ് വിഭാഗം പ്രവര്‍ത്തനം തുടങ്ങി.

അത്യാധുനിക സംവിധാനങ്ങളോടെ ആരംഭിച്ച സ്ഥാപനം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ടയര്‍വര്‍ക്‌സ് രംഗത്ത് വ്യത്യസ്തമായ ഇടപെടലുകളോടെ ശ്രദ്ധേയനായ മൈത്രി ജയന്റെ നേതൃത്വത്തിലാണ് ചെക്യാട്ട്കാവില്‍ മൈത്രി ടയേഴ്‌സ് ആന്റ് വീല്‍ അലൈന്‍മെന്റ് എന്ന പേരില്‍ പുതിയ സ്ഥാപനം ആരംഭിച്ചത്.

മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്‌ന അധ്യക്ഷത വഹിച്ചു. സാമൂഹ്യസാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

വര്‍ഷങ്ങളായി മയ്യില്‍ പ്രദേശത്തിന്റെ വാണിജ്യസാമൂഹ്യസാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായ മൈത്രി ജയന്‍ കോവിഡ് ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും സൗജന്യ സേവനം നല്‍കി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വാഹനങ്ങളുടെ ടയര്‍ സംബന്ധമായ എല്ലാ ആവശ്യങ്ങളും പരമാവധി വേഗത്തില്‍ ആധുനിക സംവിധാനത്തിലൂടെ ചെയ്തുകൊടുക്കുമെന്ന് മൈത്രി ജയന്‍ അറിയിച്ചു.

ആരോഗ്യമേഖലയിലെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്ക് സൗജന്യസേവനം തുടര്‍ന്നും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.