ബസിടിച്ച് പരിക്കേറ്റ വൃക്കരോഗിയായ വ്യാപാരി മരിച്ചു.
പരിയാരം: ബസിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വൃക്കരോഗിയായ വ്യാപാരി മരണപ്പെട്ടു.

കാങ്കോല്‍ കുണ്ടയം കൊവ്വലിലെ വലിയ പുരയില്‍ വി.പി.സുലൈമാന്‍ഹാജി(75)ആണ് ഇന്ന് പുലര്‍ച്ചയോടെയ മരണപ്പെട്ടത്.
ഇന്നലെ രാവിലെ ഏഴിന് പരിയാരം മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് സമീപത്തായിരുന്നു അപകടം.
മെഡിക്കല്‍ കോളേജില്‍ ഡയാലിസിസിന് എത്തിയ സുലൈമാന്‍ഹാജി പരിയാരം ബസ്റ്റോപ്പില്‍ ഇറങ്ങി റോഡരികിലെ തട്ടുകടയില്‍ നിന്ന് ചായകഴിച്ച് റോഡ് മുറിച്ചുകടക്കവെ അമിതവേഗതയില്‍ എത്തിയ
കെ.എല്‍ 13 എ.ആര്‍ 0899 എമിരിറ്റ്‌സ് എന്ന സ്വകാര്യബസ് മുന്നില്‍ പോകുകയായിരുന്ന ഓട്ടോറിക്ഷയെ മറികടന്നുവന്ന് റോഡിന്റെ അതിര്‍ത്തി കടന്ന സുലൈമാന്‍ഹാജിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.
കുണ്ടയം കൊവ്വലിലെ വി.പി.എസ്.സ്റ്റോര്‍ ഉടമയാണ്.
ഷെരീഫ ഹജ്ജുമ്മയാണ് ഭാര്യ.
മക്കള്‍: മുജീബ്‌റഹ്മാന്‍, അഷറഫ്.
മരുമക്കള്‍: സജീറ, നസീറ.
മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് ശേഷം സംസ്‌ക്കരിക്കും.
