തളിപ്പറമ്പില്‍ ബ്ലെയിഡ് ഭീമന്‍മാര്‍-ഓപ്പറേഷന്‍ കൂബേര അത്യാവശ്യം-
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരം കഴുത്തറപ്പന്‍ ബ്ലേഡുകളുടെ പിടിയില്‍.

അടിയന്തിരമായി ഒരു ഓപ്പറേഷന്‍ കുബേര ആവശ്യമായി വന്നിരിക്കയാണെന്നാണ് ലഭിക്കുന്ന വിവരം.
നഗരത്തിലെ ഒട്ടുമിക്ക വ്യാപാരികളും ഈ ബ്ലേഡുകാരില്‍ നിന്നും വാങ്ങിയ പണം തിരിച്ചടക്കാനാവാതെ നാടുവിടേണ്ടി വരികയോ
ആത്മഹത്യ ചെയ്യുകയോ വേണ്ട അവസ്ഥയിലാണെന്ന് ബ്ലേഡ് വലയില്‍ കുടുങ്ങിയ ചില വ്യാപാരികള്‍ പറഞ്ഞു.
കോവിഡ് ഏതാണ്ട് അവസാനിച്ച ഘട്ടത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനായി ബ്ലേഡുകളില്‍ നിന്നും വലിയ പലിശക്ക് പണം കടം വാങ്ങിയ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കയാണ്.
നിശബ്ദമായി തളിപ്പറമ്പിലും പരിസരങ്ങളിലും വലവിരിച്ച ബ്ലേഡുകാര്‍ ചില ഉദ്യോഗസ്ഥ മേലാളന്‍മാരുടെ പിന്തുണയോടെയാണ് ചരടുവലികള്‍ നടത്തുന്നതെന്നാണ് വിവരം.
രമേഷ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ഓപ്പറേഷന്‍ കുബേരയിലൂടെ നിയന്ത്രിച്ചു നിര്‍ത്തിയ ബ്ലേഡുകാര്‍ പക്ഷെ, ഇപ്പോള്‍ ആ കാലത്തേക്കാള്‍ വളരെ ശക്തരാണെന്നാണ് വിവരം.
തളിപ്പറമ്പില്‍ വിരലിലെണ്ണാവുന്ന ചില ബ്ലേഡ് വീരന്‍മാര്‍ തേര്‍വാഴ്ച്ച നടത്തുകയാണെനും ഇവരെ നിയന്ത്രിക്കാന്‍
ഗവണ്‍മെന്റ് ഇടപെടണമെന്നും ബ്ലേഡ് വലയില്‍ കുടുങ്ങിയവര്‍ ആവശ്യപ്പെടുന്നുണ്ട്.
പോലീസാകട്ടെ പല സംഭവങ്ങളിലും പരാതികള്‍ ലഭിച്ചിട്ടും കണ്ണടക്കുകയാണെന്നും ആക്ഷേപമുണ്ട്.
[
