പെരുവങ്ങൂര്‍ നിവാസികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
മയ്യില്‍: പെരുവങ്ങൂര്‍ എം.വി.ഗോപാലന് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം പ്ലസ് ടു-എസ് എസ് എല്‍ സി-എല്‍ എസ് എസ് പരീക്ഷകളില്‍ വിജയം കൈവരിച്ച പെരുവങ്ങൂര്‍ നിവാസികളായ കുട്ടികളെ അനുമോദിച്ചു.

ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പെരുവങ്ങൂരിലെ വയോജന സംഘം ‘ശ്രദ്ധേയ ‘ നല്കിയ ക്യാഷ് പ്രൈസും
വിതരണം ചെയ്തു.
വായനശാല പ്രസിഡന്റ് കെ സി ബിജുമോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.വിജയന് അനുമോദന പ്രസംഗം നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
വായനശാല സെക്രട്ടറി കെ ശശി സ്വാഗതവും വാര്‍ഡ് മെമ്പര്‍ എം.പി.സന്ധ്യ, മുന്‍ പ്രസിഡന്റ് സി.പി. മുഹമ്മദ്, എ.നാരായണന്, ബീന പുഷ്പജന്‍ എന്നിവര്‍ പ്രസംഗിച്ചു.
