മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് പ്രവര്‍ത്തനോദ്ഘാടനം ചിങ്ങം ഒന്നിന്-

 

തളിപ്പറമ്പ്: മലയാള ഭാഷക്ക് വേണ്ടി രൂപീകരിക്കപ്പെട്ട മാതൃമലയാളം മധുരമലയാളം ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും അംഗത്വ വിതരണവും ആഗസ്ത്-17 ന് ചിങ്ങം ഒന്നിന് നടക്കും.

വൈകുന്നേരം 3 മണിക്ക് ചിറവക്ക് പി.നീലകണ്ഠയ്യര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച എട്ട് മഹത് വ്യക്തിത്വങ്ങളെ ആദരിക്കും.

ഉദ്ഘാടനവും അംഗത്വവിതരണവും നാടകകൃത്തും കവിയുമായ കരിവെള്ളൂര്‍ മുരളി നിര്‍വ്വഹിക്കും.

ട്രസ്റ്റ് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ കെ.സി.മണികണ്ഠന്‍ നായര്‍ അധ്യക്ഷത വഹിക്കും.

മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ആദ്യ അംഗത്വം സ്വീകരിക്കും.

ട്രസ്റ്റി പ്രഫ.ഇ.കുഞ്ഞിരാമന്‍ വിശിഷ്ടവ്യക്തികളെ ആദരിക്കും. ട്രസ്റ്റി ഡോ.കരിമ്പം.കെ.പി.രാജീവന്‍ വിശിഷ്ടവ്യക്തിത്വങ്ങളെ പരിചയപ്പെടുത്തും.

ട്രസ്റ്റി പി.വി.സതീഷ്‌കുമാര്‍ പ്രസംഗിക്കും. ട്രസ്റ്റി വിജയ് നീലകണ്ഠന്‍ സ്വാഗതവും  ട്രസ്റ്റി പി.ടി.മുരളീധരന്‍ നന്ദിയും പറയും.

ഷെറി ഗോവിന്ദന്‍(സിനിമ), ധനഞ്ജയഭട്ട്(ക്ഷേത്രകല), പി.എം.ജോണ്‍(സാഹിത്യം), സിമി ബക്കളം(കാര്‍ഷികം), റിയാസ്(പൊതുസേവനം), സതീശന്‍ തില്ലങ്കേരി(ആധ്യാത്മികം), ഡോ.സരിത സതീഷ്(ആയുര്‍വേദം), സി.വി.ഷനില്‍(കലാശില്‍പ്പി) എന്നിവരെയാണ് ആദരിക്കുന്നത്.

മലയാള ഭാഷയുട ഉന്നമനത്തിന് വേണ്ടി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് രൂപം നല്‍കുന്നത് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന്

കെ.സി.മണികണ്ഠന്‍ നായര്‍, പ്രഫ.ഇ.കുഞ്ഞിരാമന്‍, പി.ടി.മുരളീധരന്‍, സതീശന്‍ തില്ലങ്കേരി, പി.വി.സതീഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു.