90 കുപ്പിക്കാരനെ പോലീസ് സാഹസികമായി പിടികൂടി

.കണ്ണപുരം: തൊണ്ണൂറ് കുപ്പി മദ്യത്തിന്റെ ഉടമയെ കണ്ണപുരം പോലീസ് പിടികൂടി.

കാഞ്ഞങ്ങാട് ബെല്ല കല്യാണ്‍റോഡിലെ നീരൂക്കില്‍ മുത്തപ്പന്‍തറ ഒ.സുരേഷിന്റെ മകന്‍ എന്‍.മനുരാജിനെയാണ്(26)എസ്.ഐ സി.ജി.സാംസണിന്റെ നേതൃത്വത്തില്‍ പയ്യന്നൂരിലെ ബാര്‍ ഹോട്ടലില്‍ വെച്ച് സാഹസികമായി പിടികൂടിയത്.

ആഗസ്ത്-5 ന് കണ്ണപുരം യോഗശാലയില്‍ വെച്ച് കെ.എല്‍.59 എസ്. 4629 കാറില്‍ മനുരാജ് ഓടിച്ച കെ.എല്‍.11 എക്യു 5513 കാര്‍ ഇടിച്ചിരുന്നു.

അപകടത്തില്‍പെട്ട കാറില്‍ സഞ്ചരിച്ചിരുന്ന മനുരാജും സുഹൃത്തും കാറിന്റെ താക്കോല്‍ എടുത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

പോലീസ് പിന്നീട് നടത്തിയ തെരച്ചിലിലാണ് 90 കുപ്പി മദ്യം കാറില്‍ നിന്ന് കണ്ടെടുത്തത്.

എസ്.ഐ സാംസണിന്റെ നേതൃത്വത്തില്‍ ക്രെയിനുപയോഗിച്ച് സ്‌റ്റേഷനിലെത്തിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് മെന്‍സ് ചോയിസ് ബ്രാന്റിലുള്ള 5 കെയിസ് മദ്യം പിടിച്ചത്.

കാഞ്ഞങ്ങാട് മാവുങ്കാലിലെ സുജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. പ്രതിയെ പിടികൂടിയ സംഘത്തില്‍ സീനിയര്‍ സി.പി.ഒ പ്രദീപന്‍, സി.പി.ഒ ഷാനിദ് എന്നിവരും ഉണ്ടായിരുന്നു.