മയക്കുമരുന്നുകാരന്‍ ഷാനിഫ് പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ മാരക മയക്കുമരുന്നുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍.

കല്യാശേരി മുണ്ടവളപ്പിലെ മഹമ്മൂദിന്റെ മകന്‍ കെ.വി.മുഹമ്മദ് ഷാനിഫ്(31)നെയാണ് മാരക മയക്കുമരുന്നായ 5.73 ഗ്രാം മെത്താം ഫിറ്റാമിനും, 7.141 ഗ്രാം നൈട്രസെം ഗുളികകളും സഹിതം പിടികൂടിയത്.

ഇതുമായി ബന്ധപ്പെട്ട് കൂടുതലാളുകള്‍ നിരീക്ഷണത്തിലാണ്.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാപ്പിനിശ്ശേരി ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് യുവാവിനെ പിടികൂടിയത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.സി.ഷിബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പുരുഷോത്തമന്‍, ശ്രീകുമാര്‍,

പങ്കജാക്ഷന്‍, സുജിത്, ഷബിന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി.അനശ്വര ഡ്രൈവര്‍ സോള്‍ദേവ് എന്നിവരും പങ്കെടുത്തു..