ക്യാമ്പസുകളെ ലഹരികേന്ദ്രങ്ങളാകുന്നതിനെതിരെ സമൂഹം ജാഗ്രത പാലിക്കണം -കെ.ജി.എന്‍.എ
തളിപ്പറമ്പ്: ക്യാമ്പസുകള്‍ ലഹരി കേന്ദ്രങ്ങളാകുന്നതിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കേരളാ ഗവ.നേഴ്സസ് അസോസിയേഷന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ പരിയാരം മെഡിക്കല്‍ കോളേജിലെ സൗകര്യം മെച്ചപ്പെടുത്തുക, ജീവനക്കാരുടെ ആഗികരണ പ്രക്രിയ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
മെഡിക്കല്‍ കോളേജ് മെഡിക്കല്‍ എഡ്യുകേഷന് ഹാളില്‍ ചേര്‍ന്ന സമ്മേളനം കെ ജി എന്‍ എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ഷീന ഉദ്ഘാടനം ചെയ്തു.
സി.കെ.പ്രജിന അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടെറി ടി.ടി.ഖമറുസമന്‍ ജില്ലാ സെക്രട്ടെറി കെ വി പുഷ്പജ, സംസ്ഥാന കമ്മറ്റഇ അംഗങ്ങളായ എസ്.ദീപു, ടി.വി.ദീപ, ജില്ല ജോ സെക്രട്ടറിമാരായ എ.എന്‍.രതീഷ്, കെ.എം.ജിഷ, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ ടി.ഷീജ, പി.ആര്.സീന, എം.ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ.രഞ്ജിമ(പ്രസിഡന്റ്), ആദര്‍ശ് കെ.അശോക്(സെക്രട്ടറി), എം.ദിവ്യ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
