കൗണ്‍സിലര്‍ സി.പി.മനോജിന് ഒരു ബിഗ് സല്യൂട്ട്

തളിപ്പറമ്പ്: തീരുമാനം എടുക്കുക മാത്രമല്ല, അത് നടപ്പിലാക്കി കാണിച്ചുകൊടുക്കുക കൂടി ചെയ്തിരിക്കയാണ് സി.പി.മനോജ് എന്ന നഗരസഭാ കൗണ്‍സിലര്‍.
തളിപ്പറമ്പ് പെട്രോള്‍പമ്പിന് സമീപം വര്‍ഷങ്ങളായി ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറില്ലാതെ ജനങ്ങള്‍ വെയിലും മഴയുമെറ്റ് കഷ്ടപ്പെടുകയായിരുന്നു.
ഈ വിഷയം ആഗസ്ത് മാസത്തിലെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ചര്‍ച്ചയായതോടെയാണ് നേതാജി വാര്‍ഡ് കൗണ്‍സിലറായ സി.പി.മനോജ് പ്രശ്‌നത്തില്‍ ഇടപെട്ടത്.
വളരെ പെട്ടെന്ന് തന്നെ സ്‌പോണ്‍സറെ കണ്ടെത്തി വെയിറ്റിങ്ങ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണം ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിച്ചിരിക്കയാണ് മനോജ്.
ആര്‍.എസ്.പി നേതാവും റിട്ട.അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ സി.വല്‍സന്‍ മാസ്റ്ററാണ് തന്റെ സഹോദരി പരേതയായ ചെള്ളക്കര നളിനിയുടെ സ്മാരകമായി 80,000 രൂപ ചെലവിട്ട് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചു നല്‍കിയത്.
ഷെല്‍ട്ടറിന്റെ ഉദ്ഘാടനം ഓണത്തിന് മുമ്പായി നടത്താനുള്ള ഒരുക്കത്തിലാണ് നഗരസഭാ കൗണ്‍സിലര്‍ മനോജ്.
