കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയില്‍ വളപട്ടണം കളരിവാതുക്കലില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട
കണ്ണൂര്‍: പത്ത് കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍
വളപട്ടണം ഭാഗത്ത് നടന്ന റെയിഡിലാണ് 10.100 കിലോ കഞ്ചാവ് സഹിതം മാണിയൂര്‍ പള്ളിയത്ത് സ്വദേശി ഹിബ മന്‍സില്‍ മഹമ്മൂദിന്റെ മകന്‍ കെ.കെ.മന്‍സൂര്‍(30) അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് കേസെടുത്തു.
കണ്ണൂരിലെ വിവിധ പ്രദേശങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തുന്ന കണ്ണികളില്‍ പ്രധാനിയാണ് മന്‍സൂര്‍.
യുവതി യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന വില്‍പ്പനക്കാര്‍ക്ക് ആവിശ്യാനുസരണം കഞ്ചാവ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചു നല്‍കുന്ന രീതിയാണ് ഇയാള്‍ പിന്തുടര്‍ന്ന് വരുന്നതെന്ന് എക്‌സൈസ് പറഞ്ഞു.
കണ്ണൂരിന് പുറമെ കാസര്‍ഗോഡ്, കോഴിക്കോട് ജില്ലയിലും മന്‍സൂര്‍ കഞ്ചാവ് വില്‍പ്പന നടത്താറുണ്ട് ഒരാഴ്ചയായി എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
മുമ്പും എക്‌സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് എന്‍.ഡി.പി.എസ് കേസ് ഉണ്ടായിരുന്നു. കേസിന്റെ തുടര്‍നടപടികള്‍ ഇപ്പോള്‍ വടകരയിലെ കോടതിയില്‍ നടക്കുന്നുണ്ട്.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ.സന്തോഷ്, എന്‍.വി.പ്രവീണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി. സുഹൈല്‍, എന്‍.രജിത്ത്കുമാര്‍,
എം.സജിത്ത്, കെ.പി.റോഷി, ടി.അനീഷ്, പി.നിഖില്‍, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ സി.അജിത്ത് ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി.രജിരാഗ്, ECC അംഗം ടി.സനലേഷ് എന്നിവരും ഉണ്ടായിരുന്നു.
കണ്ണൂര്‍ JFCM – ll കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് തുടര്‍നടപടികള്‍ വടകര NDPS കോടതിയില്‍ നടക്കും.
എക്‌സൈസിന്റെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്ന് കണ്ണൂര്‍ കേന്ദ്രീകരിച്ചു ബ്രൗണ്‍ ഷുഗറും മറ്റും വിതരണം ചെയ്യുന്ന കണ്ണൂര്‍ സിറ്റി സ്വദേശികളായ
ഫര്‍ഹാന്‍, മഷ്ഹൂക്ക് എന്നിവരെ 10.1745 ഗ്രാം ബ്രൗണ്‍ഷുഗര്‍ സഹിതം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. പ്രതികള്‍ നിലവില്‍ കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്റിലാണ.്