ആഷിത്തിന്റെ സംസ്‌ക്കാരം നാളെ
തളിപ്പറമ്പ്: ബസിടിച്ച് മരണപ്പെട്ട സി.വി.ആഷിത്തിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.
കണ്ണൂരില്‍ നിന്ന് ചുഴലിയിലേക്ക് മടങ്ങുന്നതിനിടയിലാണ് ചുഴലി പൊള്ളയാട്ടെ സി.വി.ആഷിത്തിന്റെ(30)അപകടമരണം സംഭവിച്ചത്.
തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവര്‍ ചുഴലിയിലെ ചിറക്കര വീട്ടില്‍ പത്മനാഭന്റെയും പ്രീതയുടെയും മകനാണ്.
ഭാര്യ: ദില്‍ന(പഴയങ്ങാടി).
ഏക സഹോദരന്‍ ആദര്‍ശ്(പൂന).
അമിത വേഗതയിലെത്തിയ മാധവി ബസിടിച്ചായിരുന്നു മരണം.
ഉച്ചക്ക് 1.15 ന് ദേശീയപാതയില്‍ കുറ്റിക്കോല്‍ വായനശാലക്ക് സമീപംവെച്ചാണ് അപകടം സംഭവിച്ചത്.
വിദേശത്തായിരുന്ന ആഷിത്ത് ശ്രീകണ്ഠാപുരം ഇ-പ്ലാനറ്റ് ഷോപ്പില്‍ അക്കൗണ്ടന്റായി ജോലിചെയ്തുവരികയാണ്.
പയ്യന്നൂരില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കെ.എല്‍-58 മാധവി ബസും ആഷിത്ത് സഞ്ചരിച്ച എം.എച്ച്.18 എ.സി.3188 ബൈക്കുമാണ് കൂട്ടിയിടിച്ചത്
. ഉടന്‍തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.