ഡോക്ടര്‍ ഒളിവിലെന്ന് പോലീസ്-രോഗിയായ 25 കാരിയെ അപമാനിച്ച സംഭവം.

തളിപ്പറമ്പ്: ചികില്‍സ തേടിയെത്തിയ 25 കാരിയായ രോഗിയെ അപമാനിച്ചതായ സംഭവത്തില്‍ പോലീസ് കേസെടുത്ത ഡോക്ടര്‍ സി.ജെ.വര്‍ഗീസ്  മുങ്ങി.

ഇക്കഴിഞ്ഞ ഏഴാംതീയതി തൃച്ചംബരത്തെ ജെംസ് മൈന്‍ഡ് ബോഡി ഹീലിങ്ങ്‌സ് സെന്റര്‍ എന്ന ഹോമിയോ ക്ലിനിക്കിലെത്തിയ 25 കാരിയെയാണ് സി.ജെ.വര്‍ഗീസ് അപമാനിച്ചതെന്നാണ് കേസ്.

ഇവിടെ ചികില്‍സ തേടിയെത്തിയതായിരുന്നു യുവതി.

ഉച്ചക്ക് ഒന്നര മണിക്ക് അവസാനത്തെ രോഗിയായി എത്തിയ ഇവരെ പരിശോധനക്കിടയിലാണേ് ഡോക്ടര്‍ അപമാനിച്ചത്.

പോലീസ് അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുന്ന നിലയിലാണ്. 

പോലീസ് അന്വേഷണം നടത്തിവരികയാണ്. ഒളിവില്‍ പോയ ഡോക്ടര്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.