വിവരാവകാശ ബോര്‍ഡ് പുതുക്കി സ്ഥാപിച്ച് അധികൃതര്‍- കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: മെഡിക്കല്‍ കോളേജ് അധികൃതര്‍ ഒടുവില്‍ വിവരാവകാശ ബോര്‍ഡ് തിരുത്തി.

വിവരാവകാശ നിയമം സംബന്ധിച്ച ബോര്‍ഡില്‍ സ്ഥലംമാറിപ്പോയ അപ്പലറ്റ് അതോറിറ്റിയുടെ പേരില്‍ മാറ്റം വരുത്താത്തത്

പൊതുജനത്തിനും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ദുരിതമായി മാറിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍-3 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച വിവരാവകാശ ബോര്‍ഡില്‍ അപ്പലറ്റ് അതോറിറ്റിയായ പ്രിന്‍സിപ്പാളിന്റെയും ലേ സെക്രട്ടെറിയുടെയും പേര് ഇവര്‍ സ്ഥലംമാറിപ്പോയിട്ടും അതുപോലെ തുടരുകയായിരുന്നു.

മൂന്ന് മാസം മുമ്പ് സ്ഥലംമാറിപ്പോയ പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറിന്റെയും എട്ടുമാസം മുമ്പ് തൃശൂരിലേക്ക് മാറിയ ലേ സെക്രട്ടറി എം.വൈ.സുനില്‍കുമാറിന്റെയും ഫോണ്‍നമ്പര്‍ തന്നെയാണ് ബോര്‍ഡില്‍ നല്‍കിയിരുന്നത്.

ഇവര്‍ക്ക് പലരുടെയും ഫോണ്‍കോളുകള്‍ ലഭിച്ചുകൊണ്ടിരിക്കയായിരുന്നു. ഇവരുടെ പേരുകള്‍ ഉടനടി മാറ്റേണ്ടതായിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ അതിന് തയ്യാറാവാത്തതിനാല്‍ കുടരുകയായിരുന്നു.

വിവരാവകാശ പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോഴെല്ലാം അനങ്ങാപ്പാറ നയം സ്വീകരിച്ച അധികൃതര്‍ വിവരാവകാശ കമ്മീഷനില്‍ നിന്നും കിട്ടേണ്ടത് കിട്ടിയതോടെയാണ് ഒടുവില്‍ ബോര്‍ഡ് പുതുക്കിയത്.