ചവിട്ട് യശമാനന്റെ ജാമ്യം-വിധി നവംബര്‍-19 ന്.

തലശ്ശേരി: രാജസ്ഥാന്‍ സ്വദേശിയായ ബാലനെ ചവിട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യഹരജിയില്‍ 1ൗ9 ന് വിധിപറയും.

കാറില്‍ ചാരി നിന്നതിന് ഇക്കഴിഞ്ഞ നവംബര്‍ 3 നാണ് കുട്ടിയെ ബി.ഫാം വിദ്യാര്‍ത്ഥിയായ പൊന്ന്യം പാലത്തിന് സമീപത്തെ

മന്‍സാറില്‍ മുഹമ്മദ് ശിഷ്ഹാദ് (21) നല്‍കിയ ജാമ്യഹരജിയാണ് ജില്ലാ സെഷന്‍സ് കോടതി വിധി പറയാനായി 19 ലേക്ക് മാറ്റിയത്.

നവംമ്പര്‍ മൂന്നിന് വൈകുന്നേരം പുതിയ ബസ് സ്റ്റാന്റ് മണവാട്ടി ജംഗ്ഷന് സമീപം വെച്ചാണ് സംഭവം.

സംഭവം വിവാദമായപ്പോഴാണ് പ്രതി അറസ്റ്റിലാവുന്നത്. പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് ജില്ലാ ഗവ പ്ലീഡര്‍ അഡ്വ കെ.അജിത്ത് കുമാര്‍

കോടതി മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥിക്ക് വേണ്ടി അഡ്വ.എന്‍.ആര്‍.ഷാനവാസ് ഹാജരായി.