കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സ്വപ്ന ഭവനം പദ്ധതി ഉദ്ഘാടനം നവംബര്‍-28 തിങ്കളാഴ്ച്ച.
പിലാത്തറ:കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന സ്വപ്ന ഭവനം പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍-28 തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ ഒമ്പതിന് മുശാരിക്കൊവ്വലില്‍ കെ.പി.ചന്ദ്രന്റെ കുടുംബത്തിന്റെ വീടിനുള്ള ശിലാസ്ഥാപനം
ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ വി.വി.പ്രമോദ് നായനാര്‍ നിര്‍വ്വഹിക്കും.
പയ്യന്നൂര്‍ തഹസില്‍ദാര്‍ എം.കെ.മനോജ് കുമാര്‍ മുഖ്യാതിഥിയാകും.
ക്ലബ്ബ് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, സ്‌കൂളുകളില്‍ ലാപ്‌ടോപ്പ് എന്നിവ നല്‍കി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ 25 വീല്‍ച്ചെയറുകള്‍ ഈയാഴ്ച നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍, സെക്രട്ടറി കെ.വി.രഞ്ജിത്ത്കുമാര്‍, ഡിസ്ട്രിക്ട് ചെയര്‍മാന്‍ കെ.പി.രമേശന്‍, അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ നികേഷ് കാക്കാമണി, രാജേഷ് മനിയേരി, ദിനേശ് കുമാര്‍ പാലക്കീല്‍, പി.വി.മഹേഷ്, വി.കെ.കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.