ഒരു രാജ്യം ഒരു രജിസ്ട്രേഷന് വേണ്ട–ആധാരമെഴുത്തുകാര്‍ ധര്‍ണാസമരം നടത്തി.
മാതമംഗലം: ഒരു രാജ്യം ഒരു റജിസ്ട്രേഷന് പദ്ധതിയും, ടെംപ്ലേറ്റ് പദ്ധതിയും ഉപേക്ഷിക്കുക, ആധാരം എഴുത്തുകാരുടെ തൊഴില്‍ സംരക്ഷിക്കുക, അണ്ടര്‍ വാല്വേഷന് നടപടികള്‍ അവസാനിപ്പിക്കുക

തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരളത്തിലെ ആധാരം എഴുത്തുകാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കു സമരത്തിന്റെ ഭാഗമായി ഓള് കേരളാ ഡോക്യുമെന്റ് റൈറ്റേഴ്സ് & സക്രൈബ് സ് അസോസിയേഷന് മാതമംഗലം യൂനിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണാസമരം നടത്തി.
മാതമംഗലം സബ് റജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടന്ന സമരം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.ഐ.വത്സല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
കെ.പി.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍.കെ.സുജിത്ത്, എം.പി.ഉണ്ണികൃഷ്ണന്,
പി.വി.ദാമോദരന്‍, കെ.വി.മോഹനന്, പി.സുനിത എന്നിവര്‍ സംസാരിച്ചു. കെ.ഭാസ്കരന് സ്വാഗതവും എ.ടി.ജനാര്ദ്ദനന് നന്ദിയും പറഞ്ഞു.
