25 ലക്ഷം വഞ്ചന നടത്തിയതായി കേസ്-

തളിപ്പറമ്പ്: 25 ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ധര്‍മ്മശാല എ.കെ.ജി വായനശാലക്ക് സമീപത്തെ ആര്‍.കെ.സന്തോഷിന്റെ(40)പേരിലാണ് കേസ്.

പറശിനിക്കടവ് വിസ്മയ പാര്‍ക്കിന് സമീപം പ്രവര്‍ത്തിക്കുന്ന ട്രോഫിക്കല്‍ ഗ്രീന്‍സോള്‍ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ മയ്യില്‍ പാടിക്കുന്ന് മുകുന്ദത്തിലെ കെ.കെ.അഭിജിത്തിന്റെ(28) പരാതിയിലാണ് കേസ്.

ആലക്കോട് സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ സോളാര്‍പാനലും മറ്റ് അനുബന്ധ പ്രവര്‍ത്തികളും നടത്തുന്നതിനുള്ള കരാര്‍തുകയായ

77,28,313 രൂപയില്‍ 25 ലക്ഷം രൂപ 2021 ജൂലൈ മാസം മുതല്‍ 2022 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ സ്ഥാപനത്തിന്റെ

അക്കൗണ്ടിലേക്ക് അടക്കാതെ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍്‌സഫര്‍ ചെയ്യിച്ച് അഭിജിത്തിനെ വഞ്ചിച്ചു എന്നാണ് പരാതി.