കോഫിഹൗസിലെ പുകകൊണ്ട് ഞങ്ങള്‍ക്കിരിക്കാന്‍ വയ്യേ———-ജോ.ആര്.ടി.ഒ രേഖാമൂലം പരാതി നല്കി.
തളിപ്പറമ്പ്: ഇന്ത്യന്‍ കോഫിഹൗസിലെ അടുക്കളയില്‍ നിന്നുള്ള പുകകാരണം ഓഫീസിലിരുന്ന് ജോലിചെയ്യാന്‍ കഴിയുന്നില്ലെന്ന് സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍.

ഇത് സംബന്ധിച്ച് ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം മുമ്പാകെ ജോ.ആര്.ടി.ഒ തന്നെ രേഖാമൂലം പരാതി നല്കി.
തളിപ്പറമ്പ് മിനിസിവില്‍ സ്റ്റേഷനിലെ മൂന്നാംനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജോ.ആര്.ടി ഓഫീസിന്റെ തൊട്ടുപിറകില്‍ പ്രവര്‍ത്തിക്കുന്ന കോഫിഹൗസിന്റെ
അടുക്കളയില്‍ നിന്നുള്ള പുക അഭിമുഖമായുള്ള ജനാലവഴി ഓഫീസിനുള്ളിലേക്ക് കടന്നുവരുന്നത് മൂലം ജീവനക്കാര്‍
പ്രയാസം നേരിടുന്നുവെന്നും പ്രശ്നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
