കൊയ്യം ജനാര്‍ദ്ദനന്‍ അയ്യപ്പസേവാസംഘം ദേശീയ ജന.സെക്രട്ടെറി.

തളിപ്പറമ്പ്: അഖിലഭാരത അയ്യപ്പസേവാസംഘം കേന്ദ്ര ജനറല്‍ബോഡിയോഗം കൊയ്യം ജനാര്‍ദ്ദനനെ(കണ്ണൂര്‍) ദേശീയ ജനറല്‍ സെക്രട്ടെറിയായി തെരഞ്ഞെടുത്തു.

ജനറല്‍ സെക്രട്ടെറിയായിരുന്ന എന്‍.വേലായുധന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ജനറല്‍ സെക്രട്ടെറിയെ തെരഞ്ഞെടുത്തത്.

മലബാറില്‍ നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വ്യക്തിത്വമാണ് കൊയ്യം ജനാര്‍ദ്ദനന്‍.

മറ്റ് ഭാരവാഹികളായി -അഡ്വ.ആര്‍.മനോജ് പാലാ(വൈസ് പ്രസിഡന്റ്), പി.നരേന്ദ്രന്‍ നായര്‍(സെക്രട്ടെറി), കെ.കൊച്ചികൃഷ്ണന്‍(ഓഫീസ് സെക്രട്ടെറി) എന്നിവരേയും തെരഞ്ഞെടുത്തു.

മണ്ഡല-മകര വിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് കൂടുതല്‍ സേവന കേന്ദ്രങ്ങള്‍ തുറക്കാന്‍ യോഗം തീരുമാനിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് കൊയ്യം ജനാര്‍ദ്ദനന്‍.