സംസ്ഥാന പവര്‍ലിഫ്റ്റിംങ് ചാമ്പ്യന്‍മാരെ ആദരിച്ചു
തളിപ്പറമ്പ്: സംസ്ഥാന പവര്‍ ലിഫ്റ്റിംങ് മത്സരത്തില്‍ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ

കണ്ണൂര്‍ ജില്ലാ ടീം അംഗങ്ങളായ തളിപ്പറമ്പ് റിക്രിയേഷന്‍ ഹെല്‍ത്ത് ക്ലബ് പവര്‍ ലിഫ്റ്റിംങ് ടീം കോച്ച് മുഹമ്മദ്
ഷാഫിയേയും മറ്റ് ടീം അംഗങ്ങളായ കെ.രാജീവന്‍, പി.പി.ജയകുമാര്‍, കെ.പി.മുഹമ്മദ് ഇഖ്ബാല്‍, വി.മുഹമ്മദ് ഫൗസ്.
കെ.വി.ഷമീം പി.പി.നിധീഷ് എന്നിവരെ റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
റിക്രിയേന്‍ ക്ലബ് പ്രസിഡന്റ് പി.എല്‍.ജോണ്‍ പേട്ടയില്‍ ആധ്യക്ഷത വഹിച്ചു.
എം.ബി.ബിജു സ്വാഗതവും ഷാജി ജോസഫ് നന്ദിയും പറഞ്ഞു.
