കേരളാ കോണ്‍ഗ്രസ്‌ സംസ്ഥാന ജന.സെക്രട്ടെറി ജോര്‍ജ്‌ വടകര(62)നിര്യാതനായി.

ശവസംസ്‌ക്കാരം ചൊവ്വാഴ്‌ച്ച ജനുവരി 31 ന്‌ വൈകുന്നേരം 3 മണിക്ക്‌ തളിപ്പറമ്പ്‌ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയുടെ പുഷ്‌പഗിരി സെമിത്തേരിയില്‍ നടക്കും.

തളിപ്പറമ്പ്‌: കേരളാ കോണ്‍ഗ്രസ്‌ സംസ്ഥാന ജന.സെക്രട്ടെറി ജോര്‍ജ്‌ വടകര(62)നിര്യാതനായി. ഇന്ന്‌ രാവിലെ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.

രാവിലെ ആറരയോടെ വീട്ടില്‍ കുഴഞ്ഞുവീണ ജോര്‍ജിനെ ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.

കെ.എസ്‌.സി യൂണിറ്റ്‌ പ്രസിഡന്റായി രാഷ്ട്രീയ ജീവിതമാരംഭിച്ച ജോര്‍ജ്‌ വടകര കെ.എസ്‌.സി ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന സെക്രട്ടെറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്‌.

കേരളാ യൂത്ത്‌ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന സെക്രട്ടെറി എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.

കേരളാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

കേരള ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടെറിയായിരുന്നു.

കണ്ണൂര്‍ ജില്ലാ റബ്ബര്‍ ആന്റ്‌ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ്‌ സഹകരണസംഘം(റബ്‌മാര്‍ക്‌സ്‌)വൈസ്‌ പ്രസിഡന്റ്‌, കേരള കത്തോലിക്ക കോണ്‍ഗ്രസ്‌ തലശേരി അതിരൂപത സെക്രട്ടെറി, സാമൂഹ്യ സേവന വിഭാഗമായ ഹാര്‍ട്‌ലിങ്ക്‌്‌സ കോ-ഓര്‍ഡിനേറ്റര്‍, ഇരിട്ടി പി.ടി ചാക്കോ സ്‌മാരക ആശുപത്രി ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്‌.

കെ.എം.മാണിയുടെ മാനസപുത്രനായിരുന്ന ജോര്‍ജ്‌ പിന്നീട്‌ ജേക്കബ്ബ്‌ കേരളാ കോണ്‍ഗ്രസിലും ഇപ്പോള്‍ പി.ജെ.ജോസഫിന്റെ കേരളാ കോണ്‍ഗ്രസ്‌ സംസ്ഥാന ജന.സെക്രട്ടെറിയായും പ്രവര്‍ത്തിച്ചുവരികയാണ്‌.

ചെമ്പന്തൊട്ടി സ്വദേശിയായ ജോര്‍ജ്‌ വടകര വര്‍ഷങ്ങളായി പുഷ്‌പഗിരിയിലാണ്‌ താമസം.

സയ്യിദ്‌ നഗറിലെ പാലസ്‌ വുഡ്‌ ഇന്‍ഡ്‌സ്‌ട്രീസ്‌ ഉടമയാണ്‌.

ഭാര്യ: ശോഭ.

മക്കള്‍: അഖില്‍, അതുല്‍, അലിന്‍ മരിയ.

മരുമക്കള്‍: വിപിന്‍, ഡോ.ജീവ

ശവസംസ്‌ക്കാരം ചൊവ്വാഴ്‌ച്ച ജനുവരി 31 ന്‌വൈകുന്നേരം 3 മണിക്ക്‌ തളിപ്പറമ്പ്‌ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയുടെ പുഷ്‌പഗിരി സെമിത്തേരിയില്‍ നടക്കും.