കിരണ്‍-കിഷോര്‍ സഹോദരങ്ങള്‍ക്കെതിരെ 2 കേസുകള്‍കൂടി

തളിപ്പറമ്പ്: ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ്‌സിനെതിരെ രണ്ട് കേസുകള്‍ കൂടി. പയ്യാവൂര്‍ കോയിപ്രയിലെ ആക്കല്‍ ഹൗസില്‍ ലിബിന്‍ പീറ്ററാണ്(25) കിഷോര്‍കുമാര്‍-കിരണ്‍കുമാര്‍ സഹോദരങ്ങള്‍ക്കെതിരെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

യു.കെ.യില്‍ വിസ വാഗ്ദാനം ചെയ്ത് 2021 ഒക്ടോബര്‍ മുതല്‍ 2022 ആഗസ്ത് വരെയുള്ള കാലയളവില്‍ 5.75 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിനാണ് കേസ്.

ചെമ്പന്തൊട്ടിയിലെ ചുരക്കപ്പാറയില്‍ വീട്ടില്‍ എ.എം.ജസ്റ്റിന്റെ(28) പരാതിയിലാണ് മറ്റൊരു കേസ്. യു.കെ.വിസ വാഗ്ദാനം ചെയ്ത് 2021 ഒക്ടോബര്‍ 26 മുതല്‍ 2022 ഒക്ടോബര്‍ 8 വരെയുള്ള കാലയളവില്‍ 5.75 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായാണ് പരാതി.

നൂറിലധികം പേരാണ് ഈ സഹോദരങ്ങളുടെ തട്ടിപ്പില്‍ കുടുങ്ങി പരാതിയുമായി പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങുന്നത്.

വയനാട് സ്വദേശിയായ അനൂപ്‌ടോമി പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യചെയ്യുകയും ചെയ്തിരുന്നു.

അനൂപിന്റെ പിതാവും തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.