വാഹനങ്ങള്‍ കത്തിനശിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം-നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റണമെന്നും ബിജെപി

തളിപ്പറമ്പ്: വെളളാംരംപാറ പോലീസ് ഡംപിംഗ് യാര്‍ഡില്‍നിര്‍ത്തിയിട്ട വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ മോഷ്ടിച്ച ശേഷം തീവെച്ചതാണെന്ന് സംശയിക്കുന്നതായും, ഈ സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തണമെന്നും ബി ജെ പി ജില്ല പ്രസിഡന്റ് എന്‍.ഹരിദാസ് ആവശ്യപ്പെട്ടു.

സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി കേസുകളില്‍പ്പെട്ട വാഹനങ്ങള്‍ വര്‍ഷങ്ങളോളം പിടിച്ച് വെച്ച് നശിപ്പിക്കുന്ന പ്രകൃതരീതി മാറ്റി പിഴ ഈടാക്കി വിട്ടു നല്‍കുന്ന രീതി നടപ്പിലാക്കണമെന്നും, ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന യാര്‍ഡ് അടിയന്തിരമായി, ജനവാസമില്ലാത്ത മേഖലയിലേക്ക് മാറ്റണമെന്നും എന്‍.ഹരിദാസ് ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, ജില്ല ട്രഷറര്‍ യു.ടി.ജയന്തന്‍, കുറുമാത്തുര്‍ ഏരിയ പ്രസിഡന്റ് ദിവാകരന്‍ മുണ്ടേരി എന്നിവരും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.