യൂത്ത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികളായി സുദീപും രാഹുലും.
പരിയാരം: യൂത്ത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികളായി ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസും വൈസ് പ്രസിഡന്റ്
വി.രാഹുലും.
എന്ത് ത്യാഗം സഹിച്ചും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടുമെന്ന ഇവരുടെ നിശ്ചയദാര്‍ഡ്യമാണ് ചുടലയിലെ ദേശീയപാതയോരത്ത് കണ്ടത്.
ഇന്നലെ രാവിലെ മുതല്‍ തന്നെ തളിപ്പറമ്പ്-പരിയാരം പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എവിടെയൊക്കെ കരിങ്കൊടി കാട്ടുമെന്ന വിവരമ്വേഷിക്കുകയായിരുന്നു.
മുന്‍കരുതല്‍ അറസ്റ്റിനായി തങ്ങളെ നോട്ടമിടുന്നുണ്ടെന്ന് വ്യക്തമായതോടെ പ്രധാന പ്രവര്‍ത്തകര്‍ മുങ്ങുകയും ചെയ്തു.
ദേശീയപാതയോരം മുഴുവന്‍ പോലീസിന്റെ നോട്ടത്തിലായതോടെ ഇന്നലെ രാത്രി തങ്ങിയ സ്ഥലത്തുനിന്നും ഊടുവഴികളിലൂടെയാണ്
വി.രാഹുലും സുദീപ് ജയിംസും നേരത്തെ നിശ്ചയിച്ച പരിയാരം ചുടലയിലെ എ.ബി.സി ബില്‍ഡിങ്ങിന് സമീപം എത്തി നിലയുറപ്പിച്ചത്.
പരിയാരം പ്രദേശത്ത് പ്രതിഷേധമില്ലെന്നും തളിപ്പറമ്പ് ചിറവക്കിലും തൃച്ചംബരത്തുമാണ് കരിങ്കൊടി കാട്ടുന്നതെന്നും മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ ഇവര്‍ വിശ്വസിപ്പിക്കുകയും ചെയ്തു.
ഇതോടെ പരിയാരത്തെ പോലീസിന്റെ ശ്രദ്ധ അയഞ്ഞത് ഉപയോഗപ്പെടുത്തിയാണ് കരിങ്കൊടി കാട്ടി ഇവര്‍ കരുത്ത് തെളിയിച്ചത്.