അഞ്ചിടത്ത് തീ, ഒരിടത്ത് ഓയില്‍-തളിപ്പറമ്പ് അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ല.
തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസം. അഞ്ചിടത്ത് തീപിടുത്തവും ഒരിടത്ത് ഓയില്‍ലീക്കും.
രാവിലെ 10.25 ന് ശ്രീകണ്ഠാപുരം കണിയാര്‍വയലില്‍ റോസമ്മയുടെ ഉടമസ്ഥതയിലുള്ള പഴയവീട്ടിലെ റബ്ബര്‍പുകപ്പുരക്ക് തീപിടിച്ച് ഭാഗികമായി കത്തിനശിച്ചു.
80 റബ്ബര്‍ഷീറ്റുകളും പുകപ്പുരയുടെ മേല്‍പ്പുര ഭാഗങ്ങളുമാണ് കത്തിയത്.
ഉച്ചക്ക് 12 ന് മാങ്ങാട് ദേശീയപാതയോരത്ത് തീപിടിച്ച് അരയേക്കറോളം സ്ഥലത്ത് തീപടര്‍ന്നു.
2.25 ന് കൂവേരി ചെറിയൂര്‍പാറ പ്രദേശത്തെ ഒരേക്കറോളം സ്ഥലത്തെ മരങ്ങളും കുറ്റിക്കാടുകളും കത്തിനശിച്ചു.
വൈകുന്നേരം 5.45 ന് നാടുകാണി അല്‍മഖറിന് പുറകില്‍ തീപിടിച്ച് ഒരേക്കര്‍സ്ഥലം കത്തിനശിച്ചു.
രാത്രി ഏഴോടെയാണ് ദേശീയപാതയില്‍ ധര്‍മ്മശാല പ്രദേശത്ത് റോഡിലേക്ക് ഒഴുകിയ ഓയിലില്‍ തെന്നിവീണ് ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പെട്ടതോടെ ഫയര്‍ഫോഴ്‌സ് എത്തി റോഡ് കഴുകിയാണ് അപകടം ഒഴിവാക്കിയത്.
രാത്രി എട്ടോടെ ആലക്കോട് ഫര്‍ലോംഗരയിലെ പാറോത്തുംമലയില്‍ തീപിടിച്ചുവെങ്കിലും അഗ്നിശമനസേനാ വാഹനങ്ങള്‍ പോകാത്ത വഴിയായതിനാല്‍ സോനാംഗങ്ങള്‍ നടന്നേത്തി രാത്രി 11 വരെ തീപടരുന്നത് തടഞ്ഞുവെങ്കിലും ഇപ്പോഴും പ്രദേശത്ത് ചെറിയതോതില്‍ തീപിടുത്തം തുടരുകയാണ്.
സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷ്, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ടി.വി..ദയാല്‍, പി.വി.ഗിരീഷ്, സി.അഭിനേഷ്, കെ.ധനേഷ്,
ഫയര്‍ഫോഴ്‌സ് ഡ്രൈവര്‍മാരായ രജീഷ്‌കുമാര്‍, ഉണ്ണികൃഷ്ണന്‍, ഹോംഗാര്‍ഡുമാരായ ജയന്‍, സജീന്ദ്രന്‍, രാജേന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
