തീവെച്ചതോ-തനിയെ കത്തിയതോ-? അന്വേഷണം തുടങ്ങി.

പരിയാരം: ഫര്‍ണിച്ചര്‍ മാലിന്യത്തിന് തീപിടിച്ചതാണ് വിളയാങ്കോട് ടാറ്റാ എയ്‌സ് വാഹനം കത്തിനശിക്കാന്‍ കാരണമെന്ന് പ്രാഥമിക സൂചന.

എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്താവിഭാഗം വിവരമന്വേഷിച്ചപ്പോഴാണ് പോലീസ് വിവരമറിഞ്ഞത്.

വിളയാങ്കോട് ഡെസ്റ്റ് വുഡ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിന് സമീപം നിര്‍ത്തിയിട്ട കെ.എല്‍-01 എ.എഫ്-7110 വാഹനമാണ് ഇന്ന് പുലര്‍ച്ചെ 2.15 ന് കത്തിനശിച്ചത്.

പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് തീ കെടുത്തിയത്.

വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തന്നെ കത്തിനശിച്ചു.

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ടി.വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജോണ്‍, ലിജേഷ്, ധനേഷ്, ഹോംഗാര്‍ഡ് ശ്രീനിവാസന്‍ പിള്ള എന്നിവരും അഗ്നിശമനസംഘത്തിലുണ്ടായിരുന്നു.

പോലീസ് വിളിച്ചപ്പോഴാണ് ഫര്‍ണിച്ചര്‍ സ്ഥാപനത്തിന്റെ ഉടമതന്നെ വിവരമറിയുന്നത്.

തീപിടുത്തം കണ്ട് അയല്‍വാസിയാണ് അഗ്നിശമനസേനയെ വിളിച്ചറിയിച്ചത്. പോലീസ് അന്വേഷണമാരംഭിച്ചു.

പിലാത്തറയിലെ സി.എല്‍.ജയന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം കാരണമെന്നാണ് ഉടമ പോലീസിനോട് പറഞ്ഞത്.