കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ഉപാധിയില്ലാതെ വേണം-ബി.കെ.എം.യു- കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു. ബാബു രാജേന്ദ്രന്‍ പ്രസിഡന്റ്, കെ.വി.ബാബു സെക്രട്ടെറി.

. ബാബു രാജേന്ദ്രന്‍ പ്രസിഡന്റ്, കെ.വി.ബാബു സെക്രട്ടെറി.

തളിപ്പറമ്പ്: കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉപാധിയില്ലാതെ നല്‍കണമെന്ന് ബി.കെ.എം.യു കണ്ണൂര്‍ ജില്ലാ സമ്മേളനം സര്‍ക്കരിനോടാവശ്യപ്പെട്ടു.

അതിവര്‍ഷാനുകൂല്യം കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യുക, കര്‍ഷക തൊഴിലാളികള്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ഭാരവാഹികളായി പി.വി.ബാബു രാജേന്ദ്രന്‍(പ്രസിഡന്റ്),

പി.വി.സുരേന്ദ്രന്‍, പപ്പന്‍ കുഞ്ഞിമംഗലം ( വൈസ് പ്രസിഡന്റുമാര്‍),

കെ.വി.ബാബു (സെക്രട്ടരി),

പി.വി.ബാബു, പി.പി.ഉണ്ണികൃഷ്ണന്‍ (ജോ: സെക്രട്ടരിമാര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.