കച്ചേരിക്കടവ് സ്വദേശി തളിപ്പറമ്പില്‍ കിണറില്‍ മരിച്ച നിലയില്‍.

 

തളിപ്പറമ്പ്: കിണറില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയര്‍പൊട്ടി കിണറിലേക്ക് വീണ് കച്ചേരിക്കടവ് സ്വദേശി മരിച്ചു.

പാലമറ്റത്തില്‍ ലിജോ ജോര്‍ജ്(38)ആണ് മരിച്ചത്.

കുറുമാത്തൂരിലെ പ്ലൈമൗണ്ട് പ്ലൈവുഡ് ഫാക്ടറിയില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലിചെയ്തുവരുന്ന ലിജോ കൂനത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു.

19 ന് ഞായറാഴ്ച്ച മുതല്‍ ലിജോവിനെ കാണായായതിനെതുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം മൂന്നോടെ കിണറില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസംഘമാണ് മൃതദേഹം പുറത്തെടുത്തത്. കഴുത്തില്‍ കയര്‍കുടുങ്ങിയ നിലയിലായിരുന്നു.

കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടയില്‍ കതിണറിനകത്തേക്ക് വീണതായിരിക്കുമെന്നാണ് കരുതുന്നത്.

മൂന്ന് വര്‍ഷത്തോളമായി ഇവിടെ താമസിച്ചുവരികയായിരുന്നു.

തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.