പെരളം സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു.

പരിയാരം: യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍.

കരിവെള്ളൂര്‍ പെരളം പൊതുശ്മശാനത്തിന് സമീപത്തെ ടി.വി.രതീഷ്(43) ആണ് മരിച്ചത്.

സി.രാഘവന്റെയും ടി.വി.ശോഭയുടെയും മകനാണ്.

ഭാര്യ:സുകന്യ(ചെറുവത്തൂര്‍ കാരിയില്‍).

മകന്‍: ആലേഖ്.

സഹോദരങ്ങള്‍: നിഷ, ഉഷ, സന്ധ്യ.

ഇന്ന് രാവിലെയാണ് ഒളവറയിലെ റെയില്‍വെട്രാക്കില്‍ രതീഷിനെ മരിച്ച നിലയില്‍ കണ്ടത്.

തൃക്കരിപ്പൂര്‍ അഗ്നിശമനസേനയും ചന്തേര പോലീസുമെത്തിയാണ് മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിച്ചു.