ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി സൗഹൃദ ഫുട്‌ബോള്‍ മല്‍സരം
തളിപ്പറമ്പ്: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.
ഏഴാംമൈല്‍ ഹൈവേ ഗേറ്റ് ടര്‍ഫില്‍ നടന്ന മല്‍സരത്തില്‍ തളിപ്പറമ്പ് ടി.ബി.യൂണിറ്റും ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ മലബാര്‍ ബ്രാഞ്ചുമാണ് ഏററുമുട്ടിയത്.
തളിപ്പറമ്പ് ടി.ബി.യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജാഫര്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി ആര്‍.എം.ഒ. ഡോ. പ്രവീണ്‍ പ്രസന്നന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഷാക്കിര്‍,
ഡോ.സോനു ബി.നായര്‍, സീനിയര്‍ ടീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ കെ.വി.ശ്രീരാജ്, ഐ.ഡി.എ. നോര്‍ത്ത് മലബാര്‍ ജന.സെക്രട്ടറി ഡോ.ഷെരീക്ക് എന്നിവര്‍ പങ്കെടുത്തു.
യെസ് വി കാന്‍ എന്‍ഡ് ടി.ബി എന്ന സന്ദേശത്തോടെയാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിനാചരണം നടത്തിയത്.