പരിയാരം പ്രസ്‌ക്ലബ്ബ് വിഷുആഘോഷ പരിപാടി നടത്തി- വിജയ് നീലകണ്ഠനും ഹരിത രമേശനും മുഖ്യാതിഥികള്‍.

പരിയാരം പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍
മാതൃകാപരമാണെന്ന് പ്രമുഖ പരിസ്ഥിതി-വന്യജീവി ക്ഷേമ പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍.

പരിയാരം പ്രസ് ക്ലബ്ബ് വിഷു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ മുഖ്യാതിഥിയായിയിരുന്നു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

പ്രസ്‌ക്ലബ്ബ് രക്ഷാധികാരി രാഘവന്‍ കടന്നപ്പള്ളി, വൈസ് പ്രസിഡന്റ് പപ്പന്‍ കുഞ്ഞിമംഗലം, സെക്രട്ടെറി ജയരാജ് മാതമംഗലം, ട്രഷറര്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി,

കെ.ജെ.യു.ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍, ടി.ബാബു പഴയങ്ങാടി, രാജീവന്‍ പാലയാട്, ദിനേശന്‍ മറവന്‍സ്, പ്രണവ് പെരുവാമ്പ എന്നിവര്‍ പ്രസംഗിച്ചു.