പ്രതിദിനം 600 മുതല്‍ 700 പേര് വരെ സമാനതകളില്ലാതെ അല്‍മഖര്‍-എസ്.വൈ.എസ് സാന്ത്വനം.
പരിയാരം: പ്രതിദിനം 600 മുതല്‍ 700 പേര്‍ക്ക് ഇഫ്താറും അത്താഴവും ഒരുക്കി ശ്രദ്ധേയമാവുകയാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ അല്‍മഖര്‍ ആന്റ് എസ്.വൈ.എസ് സാന്ത്വനം.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകള്‍ ദിനേന ആശ്രയിക്കുന്ന ആതുര കേന്ദ്രമായ പരിയാരം മെഡിക്കല്‍ കോളേജ് കേന്ദ്രമായി സാന്ത്വന സേവന രംഗത്ത് അല്‍ മഖര്‍& എസ് വൈ എസ് സാന്ത്വനം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്.
ഇവിടെ അല്‍ മഖറിന്റെ നേതൃത്വത്തില്‍
എല്ലാ വര്‍ഷവും ഇഫ്താര്‍&അത്താഴം ഒരുക്കി വരുന്നു.
ഈ വര്‍ഷവും ദിനേന 600 മുതല്‍ 700 വരെ ആളുകള്‍ക്ക് നോമ്പുതുറയും അത്താഴവും നല്കി ശ്രദ്ധേയമാവുകയാണ് ഈ പ്രസ്ഥാനം.
പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍,ചികിത്സ തേടിയെത്തുന്ന കിടപ്പു രോഗികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്കാണ് ഇവിടെ വിപുലമായ ഇഫ്താര്‍ ഒരുക്കി സ്നേഹ സാന്ത്വനത്തിന്റെ സായാഹ്നം തീര്‍ക്കുന്നത്.
ഉദാരമതികളുടെ സഹായവും
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അകമഴിഞ്ഞ സഹായ സഹകരണവും മാത്രമാണ് ഇതിന്റെ പ്രവര്‍ത്തനത്തിന് ലഭിക്കുന്ന പ്രതീക്ഷയും പിന്തുണയുമെന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിവരുന്ന റഫീഖ് അമാനി തട്ടുമ്മല്‍, അഫ്സല് അമാനി പഴശ്ശി എന്നിവര്‍ പറഞ്ഞു.
ഇവിടെ ഇഫ്താറിന് പുറമെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന ക്ലാസുകള്‍, മയ്യിത്ത് പരിപാലനം, ആലംബഹീനര്‍ക്ക്
കൂട്ടായി സദാ സേവന സന്നദ്ധരായ 30 സ്വാന്തനം വളണ്ടിയര്‍മാരുടെ സേവനം രോഗികള്‍ക്ക് ആവശ്യമായ മരുന്ന്-ഭക്ഷണ വിതരണം,
രക്തദാന സേന, അനാഥ മയ്യിത്തുകളുടെ സംസ്കരണം തുടങ്ങി പരിയാരത്തെ എസ് വൈ എസ് സ്വാന്തനം മെഡിക്കല്‍ കോളേജ് അധികൃതമായി ചേര്‍ന്ന് നടത്തുന്ന സേവനങ്ങള്‍ ശ്രദ്ധേയമാവുകയാണ്.
കഴിഞ്ഞകാല സേവന സന്നദ്ധതയുടെ പ്രതീകമായി കരുണ വറ്റാത്ത ഹൃദയങ്ങളുടെ സഹായത്താല്‍ കൂടുതല്‍ സൗകര്യപ്രദമായ ഒരു കേന്ദ്രം മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നു കൊണ്ട് മൂന്നു നിലകളിലായി സാന്ത്വന കേന്ദ്രം ഉയര്‍ന്നുവരുന്നുണ്ട്.
ഇവിടെ ഡയാലിസിസ് സെന്റര്‍, ഡോര്‍മെറ്ററി, ഇസ്ലാമിക് പഠനകേന്ദ്രം മയ്യിത്ത് പരിപാലനം, ഖുര്‍ആന്‍ തിയേറ്റര്‍, ഫാര്‍മസി, മെഡിക്കല്‍ എക്യുപ്മെന്‍സ് എന്നു വേണ്ട രോഗികള്‍ക്ക് വേണ്ടതെല്ലാം നല്കി ഒരാശ്രയവും അഭയവുമായി ഇത് മാറും.
ഇന്ന് നടന്ന ഇഫ്താര്‍ സംഗമത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ്, അസി.പോലീസ് സര്ജന് ഡോ.ശ്രീകാന്ത് എസ്.നായര്‍, പരിയാരം എസ്.ഐ പവിത്രന്,
പരിയാരം പ്രസ്ക്ലബ്ബ് പ്രസിഡന്റ് ജയരാജ് മാതമംഗലം, വൈസ് പ്രസിഡന്റ് പപ്പന് കുഞ്ഞിമംഗലം, മാദ്യമപ്രവര്ത്തകരായ അനില്‍ പുതിയ വീട്ടില്‍, ടി.ബാബു പഴയങ്ങാടി, കെ.പി.ഷനില്‍, കെ.ദാമോദരന്‍ പൊതു പ്രവര്ത്തകന് റഫീക്ക് പാണപ്പുഴ എന്നിവര്‍ സംബന്ധിച്ചു.