കുട്ടുവിനെ കാത്ത് അശോക് കുമാറും കുടുംബവും.

 

കുറുമാത്തൂര്‍: നാല്‍പ്പത് ദിവസം കഴിഞ്ഞിട്ടും കുട്ടുവിനെ തേടി ഒരു കുടുംബം.

കുറുമാത്തൂരിലെ അശോക് കുമാറിന്റെ വളര്‍ത്തുനായ കുട്ടുവിനെ ഇക്കഴിഞ്ഞ ഏപ്രില്‍ 7 ന് രാത്രിയിലാണ് കാണാതായത്.

രാത്രി കുറച്ചു സമയം അഴിച്ചുവിടാറുള്ള നായയെ പതിവുപോലെ രാത്രി അഴിച്ചുവിട്ടതായിരുന്നു.

പറമ്പില്‍ അല്‍പ്പനേരം ചുറ്റിക്കറങ്ങി തിരിച്ചുവരാറുള്ള കുട്ടു അന്ന് തിരിച്ചുവന്നില്ല.

റോഡിലേക്ക് മറ്റോ പോയി എന്തെങ്കിലും അപകടം സംഭവിച്ചതാണെന്ന് കരുതി കിലോമീറ്ററുകളോളം അന്വേഷിച്ചുവെങ്കിലും നായയെ കണ്ടെത്താനായില്ല.

നായയെക്കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവര്‍ 9446 679 266 നമ്പരില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.