വര്‍ണ്ണ കൂടാരം– കുട്ടികളുടെ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.
പരിയാരം:മാതമംഗലം ജ്ഞാന ഭാരതി ഗ്രന്ഥാലയം ആന്റ് വായനശാലയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വര്‍ണ്ണ കൂടാരം കുട്ടികളുടെ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.
എഴുത്തുകാരന്‍ കെ. ടി. ബാബുരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി. തമ്പാന്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ പി. വി. വിജയന്‍, കെ പ്രിയേഷ്, സി. കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പിന് രാഹുല്‍ ഉദിനൂര്‍, രാജലക്ഷ്മി ടീച്ചര്‍, കെ. വി. മനോജ്, കെ. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് കെ.ദാമോദര പൊതുവാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
