തൃശൂര്‍ സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം മൂന്നുപേര്‍ കസ്റ്റഡിയില്‍.

തളിപ്പറമ്പ്: തൃശൂര്‍ സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം മൂന്നുപേര്‍ കസ്റ്റഡിയില്‍.

തൃശൂര്‍ വെള്ളികുളങ്ങര പോലീസ് പരിധിയില്‍ കുഞ്ഞിപ്പാടം ചൊക്കനയിലെ കള്ളിയത്തുപറമ്പില്‍ വീട്ടില്‍ പരേതനായ ലോണ-ഏലിക്കുട്ടി ദമ്പതികളുടെ മകന്‍ മകന്‍ സ്വദേശി കെ.എല്‍.ബിജു(34)ആണ് മരിച്ചത്.

കെ.എസ്.ഇ.ബി കരിമ്പം സെക്ഷനിലെ മജീദ് എന്ന കോണ്‍ട്രാക്ടറുടെ കരാര്‍ ജീവനക്കാരായ ഇവര്‍ നണിച്ചേരിയില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു.

ഇന്നലെ രാത്രി 12 മണിയോടെ ബിജുവിനെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടു എന്നാണ് കൂടെയുള്ളവര്‍ പറയുന്നത്.

മൃതദേഹം പരിയാരത്തെ കണ്ണഊര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.  കൂടെ താമസിക്കുന്ന കൊല്ലം സ്വദേശികളായ കൃഷ്ണപ്രസാദ്, നവാസ്, സുനില്‍കുമാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

വീണുമരിച്ചു എന്ന് പറയുന്നുണ്ടെങ്കിലും ശരീരത്തില്‍ പ്രത്യക്ഷ പരിക്കുകളൊന്നുമില്ല.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്.

ഇന്നലെ ഇവര്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ബിന്ദുവാണ് മരിച്ച ബിജുവിന്റെ ഭാര്യ. മക്കള്‍: ജുവല്‍മരിയ, ജുവാന്‍. സഹോദരങ്ങള്‍: ജോസ്, സണ്ണി, കൊച്ചുത്രേസ്യ, ഷൈനി, സിസ്റ്റര്‍ ലിസി, ആനി, പരേതനായ ലോനപ്പന്‍.