രാജു ചെരിയന്‍കാല യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജന.സെക്രട്ടറി, അമല്‍ജോയി കൊന്നക്കല്‍ വൈസ് പ്രസിഡന്റ്
കണ്ണൂര്‍: കേരള കോണ്‍ഗ്രസ് (എം) യുവജന സംഘടനയായ കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായി കണ്ണൂര്‍ ജില്ലയില്‍ നിന്ന് രണ്ട് പേരെ തെരഞ്ഞെടുത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറിയായി രാജു ചെരിയന്‍കാലയും, വൈസ് പ്രസിഡണ്ടായി അമല്‍ജോയി കൊന്നക്കലുമാണ് കോട്ടയത്ത് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഭാരവാഹികളായത്.
ആലക്കോട് കുറ്റിപ്പുഴ സ്വദേശിയായ രാജു ചെരിയന്‍കാല യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ്, വൈ.എം.സി.എ കേരള റീജിയണ്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍, കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒടുവള്ളി അമ്മംകുളം സ്വദേശിയായ അമല്‍ജോയി കൊന്നക്കല്‍ കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, യൂത്ത് ഫ്രണ്ട് (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കെ.സി.വൈ.എം തലശ്ശേരി അതിരൂപത ജനറല്‍ സെക്രട്ടറി, തളിപ്പറമ്പ് മേഖല പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.