കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മരണിക-ഹരിതാര്‍ദ്രം-പ്രകാശനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ഉത്തര മലബാറിലെ രാഷ്ട്രീയ

സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ

പേരില്‍ കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പുറത്തിറക്കിയ സ്മരണിക-ഹരിതാര്‍ദ്രം- പ്രകാശനം ചെയ്തു.

മുസ്ലിംലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ പ്രമുഖനും കെവിയുടെ സുഹൃത്തുമായ എസ്.മുഹമ്മദ് ബഷീര്‍ ബാബിലിന് നല്‍കിക്കൊണ്ടാണ് സ്മരണിക പ്രകാശനം ചെയ്തത്.