ട്രെയിന്‍ തീവെപ്പുകാരെ മനോരോഗികളാക്കി നിസാരവല്‍ക്കരിക്കരുത്- ജോസ് ചെമ്പേരി

തളിപ്പറമ്പ്: ട്രെയിനില്‍ പെട്രോളൊഴിച് തീവെയ്ക്കുന്നവരേയും, തീവെയ്ക്കുവാന്‍ ശ്രമിക്കുന്നവരേയും മാനസികവൈകല്യമുള്ളവരാക്കി നിസാരവല്‍ക്കരിക്കരുതെന്ന് കേരളാ കോണ്‍ഗ്രസ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു.

ഇവരെല്ലാംതന്നെ ഉത്തരേന്ത്യക്കാരാണ്. മാനസിക വൈകല്യമുള്ള ധാരാളം ആളുകളുണ്ട്.

അവരാരും തീവണ്ടിക്ക് തീവെക്കാന്‍ പോകുന്നില്ല.

തീവെച്ചവരെല്ലാം തെരഞ്ഞെടുത്തത് കണ്ണൂരേക്കു വരുന്ന ട്രെയിനാണ്.

ഈ വണ്ടിയോട് പ്രത്യേക വിരോധംഎന്താണ്?

ഇതെല്ലാം ന്യായമായും സംശയിക്കേണ്ട വസ്തുതകളണ്.

ഇതിനു പിന്നിലെ സ്രാവുകളെ കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സികളാണെന്നും അദ്ദേഹം പറഞ്ഞു.