നിര്‍ത്തിയിട്ട ആംബുലന്‍സിന് പിറകില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: നിര്‍ത്തിയിട്ട ആംബുലന്‍സിന് പിറകില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലൂര്‍ദ്ദ് ആശുപത്രിക്ക് മുന്നിലാണ് സംഭവം.

വെള്ളിക്കീല്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് പറഞ്ഞു.

ഇവരെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി ഒന്‍പതോടെയാണ് സംഭവം.