പോക്‌സോ കേസ്-അബ്ദുല്‍റൗഫ് അറസ്റ്റില്‍.

തളിപ്പറമ്പ്: കഴിഞ്ഞ ഒരു വര്‍ഷമായി 13 വയസുകാരിയെ തൊട്ടും തലോടിയും മാനഹാനിയുണ്ടാക്കിയ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

കുറുമാത്തൂര്‍ ചൊറുക്കളയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കക്കറ വട്ടിയറ സ്വദേശി സി.അബ്ദുല്‍റൗഫിനെയാണ്(37) തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.