സ്വാതന്ത്ര സമര സേനാനി ചെറിയാണ്ടി കുഞ്ഞിരാമനെ ആദരിച്ചു.

ഇരിക്കൂര്‍: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ ചെറിയാണ്ടി കുഞ്ഞിരാമനെ കണ്ണൂര്‍ ജില്ലാ ഭരണകൂടം ആദരിച്ചു.

ഇരിക്കൂര്‍ എം.എല്‍.എ. അഡ്വ:സജീവ് ജോസഫ് ചെറിയാണ്ടി കുഞ്ഞിരാമനെ പൊന്നാട അണിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എ.ഡി.എം കെ.കെ.ദിവാകരന്‍ അധ്യക്ഷത വഹിച്ചു.

ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി.നസിയത്ത് ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി.പ്രസന്ന, സി.വി.ഫൈസല്‍, പി.പി.രാജേഷ്, തഹസില്‍ദാര്‍മാരായ സജീവന്‍, കെ. ചന്ദ്രശേഖരന്‍, ഇരിക്കൂര്‍ വില്ലേജ് ഓഫീസര്‍ സി.എച്ച്.വഹീദ്, വില്ലേജ് അസിസ്റ്റന്റ് നിസാര്‍ എന്നിവര്‍ സംസാരിച്ചു