ഖായിദേ മില്ലത്ത് സെന്റര്‍ ഫണ്ട് ശേഖരണം-സ്പെഷ്യല്‍ കണ്വെന്ഷന് സംഘടിപ്പിച്ചു
തളിപ്പറമ്പ്: ദേശീയ ആസ്ഥാനമന്ദിരമായ ഖാഇദേ മില്ലത്ത് സെന്ററിന്റെ ഫണ്ട് ശേഖരണ ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് സ്പെഷ്യല്‍ കണ്വെന്ഷന് സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് ഒ.പി.ഇബ്രാഹിംകുട്ടി കണ്വെന്ഷന് ഉദ്ഘടനം ചെയ്തു.
മുന്‍സിപ്പല്‍ ലീഗ് പ്രസിഡന്റ് കെ.വി.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു.
മുന്‍സിപ്പല്‍ തല ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം കാര്യമ്പലം ശാഖാ പ്രസിഡന്റ് കെ സഹദ് ഹാജി മുന്‍സിപ്പല്‍ നിരീക്ഷകന് അബൂബക്കര്‍ വായാടിന് നല്കി നിര്‍വഹിച്ചു.
ജില്ലാ സെക്രട്ടറി അള്ളാംകുളം മഹമ്മൂദ്, മണ്ഡലം ഭാരവാഹികളായ കെ.വി.അബൂബക്കര്‍ ഹാജി, കൊടിയില്‍ സലീം, പി.പി.മുഹമ്മദ് നിസാര്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധി സിദ്ദീഖ്, കെ.പി. ലുക്ക്മാന്‍, ജാബിര്‍ തങ്ങള്‍,
എം.വി.ഫാസില്‍, എന്‍.അബു, കെ.പി.നൗഷാദ്, എന്‍.എ.സിദ്ദീഖ്, സഫ്വാന് കുറ്റിക്കോല്‍, അജ്മല്‍ പാറാട് എന്നിവര്‍ സംബന്ധിച്ചു.
ജന.സെക്രട്ടറി കെ.മുഹമ്മദ് ബഷീര്‍ സ്വാഗതവും സി.പി.ഇസ്മയില്‍ നന്ദിയും പറഞ്ഞു.
