ആരോഗ്യ സംപ്രേഷണ നിലയവുമായി പരിയാരം ഗവ. ആയുര്‍വേദ കോളേജ്ആശുപത്രി

പരിയാരം: ആരോഗ്യ ബോധവല്‍ക്കരണ രംഗത്ത് പുതുസംരംഭമായി പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ആയുര്‍ വാണി എന്ന പേരില്‍ ഒരു ആരോഗ്യ സംപ്രേഷണ നിലയം സജ്ജമാകുന്നു.

കര്‍ക്കിടകം ഒന്നിന് കല്യാശ്ശേരി എം എല്‍ എ എം.വിജിന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

വാര്‍ഡുകളില്‍ സജ്ജീകരിച്ചിട്ടുള്ള ലൗഡ് സ്പീക്കര്‍ വഴി ആരോഗ്യ സംബന്ധമായ ലഘു പ്രഭാഷണങ്ങള്‍, ചോദ്യോത്തരങ്ങള്‍, ചികിത്സയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, പൊതു നിര്‍ദ്ദേശങ്ങള്‍,

എന്നിവയും മാനസികോല്ലാസം പകരുന്ന സംഗീതവും പ്രക്ഷേപണം ചെയ്യുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ഗോപകുമാര്‍ അറിയിച്ചു.