യുവകലാസാഹിതി കെ.ദാമോദരന്‍-ടി.പി.സുകുമാരന്‍ അനുസ്മരണം നടത്തി

പയ്യന്നൂര്‍: യുവകലാസാഹിതി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.ദാമോദരന്‍-ടി.പി സുകുമാരന്‍ അനുസ്മരണം സംഘടിപ്പിച്ചു.

പയ്യന്നൂരില്‍ നടന്ന പരിപാടി യുവകലാ സാഹിതി ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വെച്ച് തുളുനാട് അവാര്‍ഡ് നേടിയ രമേഷ് കാളീശ്വരത്തിനെ ആദരിച്ചു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ സുരേഷ് കീഴാറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി.

രഘുവരന്‍ പയ്യന്നൂര്‍, വി.നാരായണന്‍ മാസ്റ്റര്‍, പപ്പന്‍ കുഞ്ഞിമംഗലം, കെ.വി.പത്മനാഭന്‍,

എന്‍.പി.ഭാസ്‌കരന്‍, ശങ്കരന്‍ തെക്കിനിയില്‍, എം.സതീശന്‍, കെ.യു.അജയകുമാര്‍, പി.കുഞ്ഞികൃഷ്ണന്‍, അജയകുമാര്‍ കരിവെള്ളൂര്‍, ജയരാജ് മാതമംഗലം എന്നിവര്‍ സംസാരിച്ചു.