യാത്രാവിവരണം-ഒപ്പം അമേരിക്കയേക്കുറിച്ചുള്ള മികച്ച കൈപ്പുസ്തകവും-അമേരിക്കയെ അറിയാന്‍ ടി.പത്മനാഭന്‍ പ്രകാശനം ചെയ്തു.

കണ്ണൂര്‍: ഒരു യാത്രാ വിവരണം എന്നതിനേക്കാള്‍ അമേരിക്കയെക്കുറിച്ച് അറിയാനുള്ള മികച്ച റഫറന്‍സ് ഗ്രന്ഥമാണ് പി.പി.മോഹനന്‍ രചിച്ചിരിക്കുന്നതെന്ന് കഥാകൃത്ത് ടി.പത്മനാഭന്‍.
റിട്ടേര്‍ഡ് ഗസ്സറ്റഡ് ഒഫ്ഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകനായ പി.പി.മോഹനന്‍ രചിച്ച അമേരിക്കയെ അറിയാന്‍ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മം കോളേജ് ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ സാഹിത്യ അക്കാദമി അംഗം ടി.പി.വേണുഗോപാലന്‍ പുസ്തകം ഏറ്റുവാങ്ങി. കെ.പ്രമോദ് അധ്യക്ഷത വഹിച്ചു.
കൊറ്റിയത്ത് സദാനന്ദന്‍, ഡോ.മോഹന്‍ദാസ, സുരേഷ് ബാബു എളയാവൂര്‍, പി.കെ.വിജയന്‍, സി.അനില്‍കുമാര്‍, ദിനകരന്‍ കൊമ്പിലാത്ത്, എം.സി.നിഹ്‌മത്ത്, ടി.ടി. രഞ്ജിത്ത്, ആര്‍.ജി.ഒഎ. നേതാക്കളായ പത്മന്‍ നാറാത്ത്, പി.പി.ലക്ഷണന്‍, ശ്രീവല്‍സന്‍, പി.പി.മോഹനന്‍, ഭവ്യ മോഹന്‍ എന്നിവര്‍ സംസാരിച്ചു.
