വഞ്ചനാദിനം ആചരിച്ച് കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍.
കണ്ണൂര്‍: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു.

പരിയാരം പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സാജു ചെമ്പേരി, ട്രഷറര്‍ സി.പ്രകാശന്‍, പി.വി.പവിത്രന്‍ കുഞ്ഞിമംഗലം, പപ്പന്‍ കുഞ്ഞിമംഗലം, പ്രിന്‍സ് തോമസ്, കെ.രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
