ആനന്ദസമര്‍പ്പണം പത്താം അധ്യായത്തില്‍ ചെന്നൈ സുനില്‍ ഗാര്‍ഗ്യന്‍.

തളിപ്പറമ്പ്: സംഗീതാസ്വാദനത്തിന് പുതിയ രൂപവും ഭാവവും നല്‍കിയ ആനന്ദസമര്‍പ്പണത്തില്‍ പത്താമത് കച്ചേരി അവതരിപ്പിച്ച് കര്‍ണാടക സംഗീതജ്ഞന്‍ ചെന്നൈ സുനില്‍ ഗാര്‍ഗ്യന്‍.

ചിറവക്ക് നീലകണ്ഠ അബോഡില്‍ നടന്നുവരുന്ന ആനന്ദസമര്‍പ്പണ്‍ പരിപാടി വലിയ ജനശ്രദ്ധ ആകര്‍ഷിച്ചതോടെ നിരവധി പ്രമുഖരാണ് ഇവിടെ പാടാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.

കല്യാണി രാഗത്തില്‍ ശ്യാമ ശാസ്ത്രി ചിട്ടപ്പെടുത്തിയ രാവേ പര്‍വത രാജകുമാരി എന്ന കീര്‍ത്തനമാണ് സുനില്‍ ഗാര്‍ഗ്യന്‍ അവതരിപ്പിച്ചത്.

ആദര്‍ശ് അജയ് കുമാര്‍ വയലിനില്‍ കച്ചേരിക്ക് മികച്ച പിന്തുണ നല്‍കി.

പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠനാണ് ഒരു കീര്‍ത്തനം പലരാഗം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കി ആനന്ദസമര്‍പ്പണത്തിന് വേദിയൊരുക്കുന്നത്.