പായസം റെഡിയായി-ക്യൂട്ട് ആന്റ് സ്വീറ്റ് പ്രവര്‍ത്തനം തുടങ്ങി.

തളിപ്പറമ്പ്: തിരുവനന്തപുരത്തിന്റെ പായസരുചി ഇനി തളിപ്പറമ്പിലും.
ബോളി പായസം ഉള്‍പ്പെടെ ലഭ്യമാവുന്ന ക്യൂട്ട് ആന്റ് സ്വീറ്റ് പായസം കപ്പാലം മദ്രസക്ക് സമീപത്തെ കെ.പി.ജെ ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി.
നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ നുബ്‌ല, വ്യാപാരി നേതാവ് കെ.എസ്.റിയാസ്, വ്യാപാരിവ്യവസായി സമിതി നേതാവ് കെ.വി.മനോഹരന്‍, നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍, കെ.പി.അഷറഫ് എന്നിവര്‍ പങ്കെടുത്തു.
പഴപ്രഥമന്‍, കടലപ്രഥമന്‍, അട പ്രഥമന്‍, ചക്കപ്രഥമന്‍, പരിപ്പ് പ്രഥമന്‍, മുളയരി പ്രഥമന്‍, ചക്കക്കുരു പ്രഥമന്‍, അമ്പലപ്പുഴ പാല്‍പായസം, ബോളി ആന്റ് പാലട, പാലട പായസം, കല്‍ക്കണ്ട പാലട, മഷ്‌റൂം പായസം, ഇളനീര്‍ പായസം, പൈനാപ്പിള്‍ പായസം, ഗോതമ്പ് പായസം, സേമിയാ പായസം, മാമ്പഴ പായസം, ക്യാരറ്റ് പായസം, വയനാടന്‍ പായസം, ചില്‍ഡ് പായസം തുടങ്ങി എല്ലാവിധ പായസങ്ങളും ഇവിടെ ലഭ്യമാണ്.
